KeralaNEWS

എട്ട് ഗര്‍ഭാശയ മുഴകള്‍ ഒറ്റ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രി

ചങ്ങനാശേരി: ആലപ്പുഴ സ്വദേശിനിയുടെ അസാധാരണ വളര്‍ച്ചയുള്ള എട്ട് ഗര്‍ഭാശയ മുഴകള്‍  അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ വിജയകരമായി നീക്കം ചെയ്തു.

ആശുപത്രിയിലെ ഒബ്‌സ്‌ട്രറ്റിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം കണ്‍സള്‍ട്ടന്‍റ് ഗൈനക്കോളജിസ്റ്റ് ആന്‍ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജന്‍ ഡോ. അനൂപ് കൃഷ്ണന്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി.

Signature-ad

ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ വര്‍ഷങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം വയര്‍ പെരുക്കം, വയറുവേദന, തുടങ്ങിയ ലക്ഷണങ്ങളോടെ ചെത്തിപ്പുഴ ആശുപത്രിയിലെത്തിയതായിരുന്നു നാല്പത്തിരണ്ടുകാരി.

സ്‌കാനിംഗിലാണ് മുഴകളുണ്ടെന്ന് കണ്ടെത്തിയത്. അസഹ്യമായ വയറുവേദനയെത്തുടര്‍ന്ന്  നടത്തിയ സ്‌കാനിംഗില്‍ മുഴകള്‍ 10 സെന്‍റിമീറ്ററിന് മുകളില്‍ വലുതാവുകയും ഗര്‍ഭപാത്രത്തിന്‍റെ ഉള്‍പ്പെടെ ഗര്‍ഭാശയത്തിന്‍റെ പല ലെയറുകളിലും മുഴകളുണ്ടെന്ന്  സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

രോഗിയുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ശസ്ത്രക്രിയയില്‍ സങ്കീര്‍ണതയും ബ്ലഡ് ട്രാന്‍സ്ഫ്യൂഷനുള്ള സാധ്യതയും കൂടുതലായിരുന്നുവെങ്കിലും ചെത്തിപ്പുഴ സെന്‍റ് തോമസ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്‍റ് ഗൈനക്കോളജിസ്റ്റ് ആന്‍ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജന്‍ ഡോ. അനൂപ് കൃഷ്ണന്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷനോ യൂറേത്രിക് സ്റ്റെന്‍റിംഗോ കൂടാതെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. അമിത രക്തസ്രാവത്തിന്‍റെ അപകടസാധ്യത കണക്കിലെടുത്ത് എട്ട് മുഴകളോടുകൂടി ഗര്‍ഭാശയം നീക്കം ചെയ്തു.സര്‍ജറിക്കുശേഷം നാലാംദിവസം രോഗി സങ്കീര്‍ണതകളൊന്നുമില്ലാതെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു.

അനസ്തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്‍റ് അനസ്‌തെറ്റിസ്റ്റ് ഡോ. ചിഞ്ചു റോസ് സ്റ്റെബി, ഒടി വിഭാഗം നഴ്‌സുമാര്‍, ടെക്നീഷന്മാര്‍ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.

എല്ലാവിധ ശസ്ത്രക്രിയകള്‍ക്കും 24 മണിക്കൂറും സുസജ്ജമായ അന്താരാഷ്‌ട്ര നിലവാരമുള്ള ഏഴ് ഓപ്പറേഷന്‍ തിയറ്ററുകള്‍ ചെത്തിപ്പുഴ ആശുപത്രിയില്‍ സജ്ജമാണെന്ന് ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു. ഫോണ്‍: 0481 272 2100.

Back to top button
error: