KeralaNEWS

ബംഗാളില്‍ ഹോള്‍സെയിലായി ബിജെപിയിലേക്കുപോയ സിപിഎമ്മാണ് കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്: കെ മുരളീധരൻ

തൃശൂർ: ബംഗാളില്‍ ഹോള്‍സെയിലായി ബിജെപിയിലേക്കുപോയ സിപിഎമ്മാണ് പത്മജ വിഷയത്തിൽ കോണ്‍ഗ്രസിനെ പരിഹസിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.

തൃശ്ശൂർ പാർലമെന്റ് മണ്ഡലം കണ്‍വെൻഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Signature-ad

ബംഗാളില്‍ പാർട്ടിക്കാർ മാത്രമല്ല പോയത്. പാർട്ടി ഓഫീസുകളിലെ ചെങ്കൊടികളും കാവിയായി. കേരളത്തില്‍ സി.പി.എം. എം.പി.യായിരുന്ന അബ്ദുള്ളക്കുട്ടിയും എം.എല്‍.എ.യായിരുന്ന അല്‍ഫോൻസ് കണ്ണന്താനവും ബി.ജെ.പി.യിലെത്തി. കേരളം പോലൊരു കൊച്ചുസംസ്ഥാനത്തെ എം.എല്‍.എ.മാരെയും എം.പി.മാരെയും നിലനിർത്താൻ പറ്റാത്തവരാണ് ഇന്ന് കോണ്‍ഗ്രസിനെ കുറ്റം പറയുന്നത്.

ബി.ജെ.പി.ക്ക് അന്നും ഇന്നും ബദല്‍ കോണ്‍ഗ്രസാണ്. മോദിയെ വിമർശിച്ചതിന്റെ പേരില്‍ എം.പി. സ്ഥാനം നഷ്ടപ്പെട്ട ഒരേയൊരു നേതാവേ ഇന്ത്യയിലുള്ളൂ. അത് രാഹുല്‍ ഗാന്ധിയാണ്.

മോദിയുടെ മുൻപില്‍ ആട്ടിൻകുട്ടിയെപോലെയാണ് പിണറായിയുടെ നില്‍പ്. അതിന് രാഹുലിനെ കിട്ടില്ല. മോദിയെ ഉള്ളില്‍ ഇഷ്ടപ്പെടുന്നവരാണ് കേരളത്തിലെ മാർക്സിസ്റ്റുകാർ.മതേതര ഇന്ത്യയ്ക്കുവേണ്ടി നിങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകുമെന്ന ഗാരന്റിയാണ് തനിക്ക് നല്‍കാനുള്ളതെന്നും മുരളി പറഞ്ഞു.

Back to top button
error: