മുംബൈ: പാക് ചാരവനിതക്ക് മസ്ഗാവ് കപ്പല്‍ നിർമാണശാലയുടെ രഹസ്യവിവരങ്ങള്‍ ചോർത്തിനല്‍കിയ ജീവനക്കാരനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) അറസ്റ്റുചെയ്തു.
സ്ട്രക്ചറല്‍ ഫാബ്രിക്കേറ്ററായ കല്‍പേഷ് ബായികറാണ് (31) അറസ്റ്റിലായത്.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട വനിതക്ക് കപ്പല്‍ നിർമാണശാലയിലെ പ്രധാന മേഖലയെ കുറിച്ചുള്ള വിവരം ചോർത്തി നല്‍കിയെന്നും ഇവർ പാകിസ്താൻ ഇന്റലിജൻസ് ഓപറേറ്റീവ്സ് (പി.ഐ.ഒ) അംഗമാണെന്നും എ.ടി.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. കല്‍പേഷ് വിവരങ്ങള്‍ ചോർത്തി നല്‍കിയതിന് പണം കൈപ്പറ്റിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.