LocalNEWS

കോട്ടയം, ഇടുക്കി സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് തുഷാര്‍

കോട്ടയം: കോട്ടയം, ഇടുക്കി പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ബിഡിജെസ് സ്ഥാനാര്‍ഥികളെ ഇന്ന്
പ്രഖ്യാപിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ഇടുക്കിയില്‍ മത്സരിക്കണമെന്ന ആവശ്യവുമായി മാത്യു സ്റ്റീഫന്‍ സമീപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ അംഗത്വം എടുത്താല്‍ മത്സരിപ്പിക്കാമെന്ന് അറിയിച്ചിരുന്നതായും തുഷാര്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കബറിടം സന്ദര്‍ശനവേളയിലായിരുന്നു തുഷാറിന്റെ പ്രതികരണം.

റബ്ബറിന് തറവിലയായി 250 രൂപ നിശ്ചയിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും തുഷാര്‍ പറഞ്ഞു. താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉറപ്പ് ലഭിച്ചിരിക്കുന്നത്. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ കേന്ദ്രം തന്നെ വേണമെന്നും കോണ്‍ഗ്രസും, സി പി എമ്മും റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല.

Signature-ad

സഭാ മേലധ്യക്ഷന്‍ മാരുമായുള്ള കൂടിക്കാഴ്ചയിലും റബര്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍മാരായ എ.ജി തങ്കപ്പന്‍, അറ് സിനില്‍ മുണ്ടപ്പള്ളി, ബിഡിവൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെന്‍സ് സഹദേവന്‍, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ പി അനില്‍കുമാര്‍ ഷാജി, ശ്രീ ശിവം, കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി റിജേഷ് സി ബ്രീസ്‌വില്ല, കോട്ടയം നിയോജക മണ്ഡലം പ്രസിഡണ്ട് അറ ശാന്താറാം റോയ്, ബിജെപി പുതുപ്പള്ളി മണ്ഡലം പ്രസിഡണ്ട് ശ്രീജിത്ത്, ബിജെപി അയര്‍ക്കുന്നം വൈസ് പ്രസിഡണ്ട് എസ്. മഞ്ജു പ്രദീപ് എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

ഇന്നലെ രാവിലെ മണര്‍കാട് പള്ളി, പാമ്പാടി ദയറയില്‍ പൊത്തന്‍ പുറം പള്ളി :യൂഹാനോന്‍ മാര്‍ ഡീയസ് കോറോസ് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഡയോസിസിന്റെ ചുമതലക്കാരനെയും പുതുപ്പള്ളി പള്ളി ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് വികാരിഎന്നിവരെയും തുഷാര്‍വെള്ളാപ്പള്ളി സന്ദര്‍ശിച്ചു അനുഗ്രഹം തേടി.

Back to top button
error: