മുംബൈ: കഴിഞ്ഞ ജൂലായ് 31ന് ജയ്പുർ- മുംബൈ സെൻട്രല്‍ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ മേലുദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയും ആർ.പി.എഫ് കോണ്‍സ്റ്റബിള്‍ വെടിവച്ചുകൊന്ന സംഭവത്തില്‍ രണ്ടുപേരെ പുറത്താക്കി.
കോണ്‍സ്റ്റബിള്‍മാരായ അമയ് ആചാര്യ, നരേന്ദ്ര പാർമർ എന്നിവരെയാണ് ആർ.പി.എഫ് മുംബയ് ഡിവിഷൻ സീനിയർ ഡിവിഷനല്‍ സെക്യൂരിറ്റി കമ്മിഷണർ പുറത്താക്കിയത്. ഔദ്യോഗിക കൃത്യനിർവഹണത്തിലെ പരാജയം ചൂണ്ടിക്കാട്ടിയാണ് നടപടി. വെടിവയ്പ് നടത്തിയ ചേതൻസിംഗ് ചൗധരിയെ സർവിസില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു.
പ്രതി മഹാരാഷ്ട്രയിലെ അകോല ജയിലിലാണ്. മുസ്ലിങ്ങളായ മൂന്ന് യാത്രക്കാരെ തിരഞ്ഞുപിടിച്ച് വെടിവയ്ക്കുകയായിരുന്നു.