നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം വീണ്ടും പ്രതിസന്ധിയിലേക്ക്. നടന് ദിലീപിന്റെ അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് പ്രതിസന്ധിയിലായത്. അതിനാല്‍ ബുധനാഴ്ച വിസ്തരിക്കാന്‍ നിശ്ചയിച്ച സാക്ഷികളോടു മറ്റൊരു ദിവസം ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
ദിലീപിന്റെ ഭാര്യ കാവ്യ മാധവനെയാണ് വ്യാഴാഴ്ച വിസ്തരിക്കേണ്ടത് . അതേസമയം, അഭിഭാഷകന് കോവിഡ് ബാധിച്ചതോടെ വിസ്താരം രണ്ടാഴ്ചത്തേക്കു മാറ്റിവയ്ക്കാന്‍ പ്രതിഭാഗം അപേക്ഷ നല്കി. ഈ അപേക്ഷ നാളെ പരിഗണിക്കും.
അതേസമയം കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചു. ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രിം കോടതിയുടെ നിര്‍ദേശം.