അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം.
തടി വര്‍ദ്ധിപ്പിയ്ക്കാതെ ശരീരത്തിനു തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറയായ ഇത് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനുമെല്ലാം ഏറെ ഗുണകരമാണ്. മസിലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. ഇതിലെ മധുരം സ്വാഭാവിക മധുരമായതു കൊണ്ട് മിതമായ തോതില്‍ പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാം. ഈന്തപ്പഴം അച്ചാർ ഇട്ടുവയ്ക്കുകയാണെങ്കിൽ ദീർഘകാലം കേടുകൂടാതെ ഇരിക്കും.നോക്കാം ഈന്തപ്പഴം അച്ചാർ ഉണ്ടാക്കുന്നതെങ്ങനെയെന്ന് ..
ചേരുവകള്‍
ഈന്തപ്പഴം വൃത്തിയാക്കിയത് – ½ കിലോ
പച്ചമുളക് മുറിച്ചെടുത്തത് – 6 എണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് – 2 ടീ സ്പൂണ്‍
മുളക് പൊടി – 3 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി – ½ ടീ സ്പൂണ്‍
ഈന്തപ്പഴം -10 എണ്ണം
കായം – 1 ടീ സ്പൂണ്‍
വിനിഗര്‍ – ¼ കപ്പ്
ഉപ്പ് – ആവശ്യത്തിന്
നല്ലെണ്ണ – ¼ കപ്പ്
കറിവേപ്പില – കുറച്ച്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കി നാലായി മുറിച്ച ഈന്തപ്പഴം, ഉപ്പ് ചേര്‍ത്ത് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക.
നല്ലെണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമാറ്റി അരിഞ്ഞ ഈന്തപ്പഴം എന്നിവ വഴറ്റുക
ഇതിലേക്ക് കറിവേപ്പില ചേര്‍ത്ത ശേഷം വിനിഗറില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് ചീനിച്ചട്ടിയിലേയ്ക്ക് ഒഴിയ്ക്കുക.
ഇതില്‍ ഉപ്പിട്ടു വച്ച ഈന്തപ്പഴം ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.