ഇതിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മത്സരിക്കില്ലെന്നും വിവാദ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ ബിജെപി ടിക്കറ്റില്‍ ഇറങ്ങുമെന്നുമുള്ള അഭ്യൂഹവും ശക്തമാണ്.
സീറ്റ് വിഭജനത്തില്‍ ഏക്നാഥ് ഷിൻഡേയുമായും അജിത്ത് പവാറുമായുമുളള ചർച്ചകളും ശുഭകരമല്ല, ഇതിനിടെയാണ് നിതിൻ ഗഡ്കരിയുടെ സ്ഥാനാർത്ഥിത്വം ചർച്ചയാകുന്നത്.
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തതിലൂടെയാണ് സമീറ് വാങ്കഡെ ചര്‍ച്ചകളില്‍ നിറയുന്നത്. എന്നാല്‍ ഇന്ന് ആര്യൻ ഖാനെ കേസില്‍ നിന്നും രക്ഷിക്കാൻ ഷാരൂഖിനോട് പണം ആവശ്യപ്പെട്ടു എന്ന കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും അന്വേഷണം നേരിടുകയാണ് സമീര്‍ വാങ്കഡെ. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഷാരൂഖിന്റെ സിനിമകള്‍ പോലും കാണാറില്ലെന്നും യഥാര്‍ത്ഥ നായകന്മാരായ മോദിയെയും ശിവജിയെയും പറ്റി ചോദിക്കൂ എന്നുമുളള വാങ്കഡെയുടെ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു.
ശിവസേനയുടെ കോട്ടയായ വാഷിം – യവത്മലാണ് വാങ്കഡെയുടെ ഉന്നം. മണ്ഡലത്തില്‍ സാമൂഹിക പ്രവർത്തനങ്ങളില്‍ സജീവമാണ് വാങ്കഡെ. എന്നാല്‍ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണങ്ങളോട് വാങ്കഡെ ഇതുവരെ പ്രതിരിച്ചിട്ടില്ല. കരുത്തരെ മാറ്റി നിർത്തിയും പുതുമുഖങ്ങളെ ഇറക്കിയും മഹാരാഷ്ട്ര പിടിക്കാനിറങ്ങുമോ ബിജെപി എന്നാതാണ് രണ്ടാം ഘട്ട ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിലെ സര്‍പ്രൈസ്.