തൃശ്ശൂരില്‍ കെ. മുരളീധരനും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും വടകരയില്‍ ഷാഫി പറമ്ബിലും മത്സരിക്കും. സിറ്റിങ് സീറ്റായ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും മത്സരിക്കും.
കോണ്‍ഗ്രസ് സ്ഥാനാർഥികള്‍:
തിരുവനന്തപുരം – ശശി തരൂർ
ആറ്റിങ്ങല്‍ – അടൂർ പ്രകാശ്
പത്തനംതിട്ട – ആന്‍റോ ആന്‍റണി
മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ്
ആലപ്പുഴ – കെ.സി. വേണുഗോപാല്‍
ഇടുക്കി – ഡീൻ കുര്യക്കോസ്
എറണാകുളം -ഹൈബി ഈഡൻ
ചാലക്കുടി – ബെന്നി ബഹനാൻ
തൃശ്ശൂർ – കെ. മുരളീധരൻ
ആലത്തൂർ – രമ്യ ഹരിദാസ്
പാലക്കാട് -വി.കെ. ശ്രീകണ്ഠൻ
കോഴിക്കോട് – എം.കെ. രാഘവൻ
വടകര – ഷാഫി പറമ്ബില്‍
വയനാട് – രാഹുല്‍ ഗാന്ധി
കണ്ണൂർ – കെ. സുധാകരൻ
കാസർകോട് – രാജ്മോഹൻ ഉണ്ണിത്താൻ
യു.ഡി.എഫ് ഘടകകക്ഷികളായ മുസ്‍ലിം ലീഗ് രണ്ട് സീറ്റുകളിലും ആർ.എസ്.പിയും കേരള കോണ്‍ഗ്രസും ഒരു സീറ്റിലും സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലീഗിന്‍റെ മലപ്പുറം സീറ്റില്‍ ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയില്‍ എം.പി. അബ്ദുല്‍ സമദ് സമാദാനിയും ആർ.എസ്.പിയുടെ കൊല്ലം സീറ്റില്‍ സിറ്റിങ് എം.പി എം.കെ. പ്രേമചന്ദ്രനും കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസിലെ ഫ്രാൻസിസ് ജോർജുമാണ് മത്സരിക്കുന്നത്.