ജയ്പൂർ: മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ വൻ ദുരന്തം.ഘോഷയാത്രയ്ക്കിടെ 14 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു.ഇതിൽ രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോർട്ട്.
രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.ഘോഷയാത്രയ്ക്കിടെ ഇരുമ്ബ് പൈപ്പ് വൈദ്യുതി ലൈനില്‍ സ്പർശിച്ചതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്.
രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആരോഗ്യമന്ത്രി ഹീരാലാല്‍ നാഗർ ഇതില്‍ ഒരാള്‍ക്ക് 100 ശതമാനം പൊള്ളലേറ്റതായി അറിയിച്ചു. എംബിഎസ് ആശുപത്രിയിലാണ് പരിക്കേറ്റ കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.