KeralaNEWS

മലപ്പുറത്ത് ബി.ജെ.പി ബോര്‍ഡില്‍ കെ. കരുണാകരന്റെ ചിത്രം

മലപ്പുറം: കോണ്‍ഗ്രസ് വിട്ട് പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ കെ. കരുണാകരന്റെ ചിത്രം വച്ച്‌ ബി.ജെ.പിയുടെ ഫ്‌ലക്‌സ് ബോര്‍ഡ്.

മലപ്പുറം നിലമ്ബൂരിലാണ് ബിജെപി നിലമ്ബൂര്‍ മുനിസിപ്പല്‍ കമ്മിറ്റി ബോര്‍ഡ് സ്ഥാപിച്ചത്.

Signature-ad

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജയ്ക്കുമൊപ്പമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ ചിത്രം വച്ചത്. ലീഡര്‍ കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന് ബി.ജെ.പിയിലേക്ക് സ്വാഗതം എന്നാണ് ബോര്‍ഡില്‍ എഴുതിയിട്ടുള്ളത്.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രടകനവുമായി എത്തി ബോര്‍ഡ് നശിപ്പിച്ചു. ബോര്‍ഡ് സ്ഥാപിച്ചതിന് എതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Back to top button
error: