2004-ലാണ് അവർ മുകുന്ദപുരം മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു, പക്ഷേ സിപിഐ എമ്മിലെ ലോനപ്പൻ നമ്ബാടനോട് പരാജയപ്പെടുകയാണ് ഉണ്ടായത്. തുടർന്ന്
2016 ലും 2021 ലും രണ്ട് തവണ തൃശൂർ മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് അവരെ പരിഗണിച്ചില്ല എന്ന പരിഭവം പല മാധ്യമങ്ങളോട് പറയുകയും ചെയ്തു. സഹോദരൻ കെ മുരളീധരനും പത്മജയുടെ രാഷ്ട്രീയ പ്രവേശനത്തിനു വലിയ താത്പര്യം ഒരു കാലത്തും കാണിച്ചിരുന്നില്ല.
പത്മജ ഒരു സമയത്ത് ടെലിവിഷൻ നിർമ്മാതാവായും അറിയപ്പെട്ടിരുന്നു. അവരും മല്ലികാസുകുമാരനും ചേർന്ന് ചില ടെലിവിഷൻ പരമ്ബരകളൊക്കെ ഇടക്കാലത്ത് നിർമ്മിച്ചിരുന്നു.
തിരുവനന്തപുരം വിമൻസ് കോളേജില്‍ നിന്ന് ആർട്‌സില്‍ (ഹിന്ദി) ബിരുദം
നേടിയിട്ടുള്ള പത്മജയ്ക്ക് ബിജെപി ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമ്ബോള്‍ ബി എ ഹിന്ദി തുണയാകുമോ എന്ന് കാത്തിരുന്ന് കാണാം.
ഒരു സമയത്ത് കിങ് മേക്കറായിരുന്ന കരുണാകരനെപ്പോലും നിയന്ത്രിച്ചിരുന്നത് മകള്‍ പത്മജയായിരുന്നു. 15 ട്രേഡ് യൂണിയനുകളുടെ തലപ്പത്തായിരുന്നു അന്നവർ വിരാജിച്ചിരുന്നത്.
കോണ്‍ഗ്രസ് വിഭാഗങ്ങളായ കരുണാകരൻ, ആന്റണി ഗ്രൂപ്പുകള്‍ തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ പാർട്ടി പ്രവർത്തകരുമായി അനുനയ ചർച്ചകള്‍ നടത്തുന്നത് പോലും പത്മജയായിരുന്നു. കരുണാകരൻ ജീവിച്ചരുന്നകാലത്ത് അദ്ദേഹത്തിന്റെ പിൻഗാമിയായി കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം കണ്ടിരുന്നത് പത്മജ വേണുഗോപാലിനെയായിരുന്നു. കെ കരുണാകരനെന്ന രാഷ്ട്രീയ ഭീഷ്മാചാര്യൻ വീണതോടെ പത്മജയുടെ പ്രാധാന്യം അവസാനിച്ചു.
എകെ ആന്റണിയുടെ മകനും കെ കരുണാരന്റെ മകളും കോണ്‍ഗ്രസ് രാഷ്ട്രീയം വിട്ട് ബി ജെപിയിലേക്ക് ചേക്കേറുമ്ബോള്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പോക്ക് എങ്ങോട്ടാണെന്നതിന് യാതൊരു സംശയവും ജനങ്ങളിൽ അവശേഷിപ്പിക്കുന്നില്ല.
സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തർധാര എന്ന ആരോപണം കോണ്‍ഗ്രസ് നേതൃത്വം കുറച്ചുനാളുകളായി ആവർത്തിച്ച് ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ സംശയിക്കാവുന്ന ചില നീക്കങ്ങളെങ്കിലും സമീപകാലത്ത് ഉണ്ടായിട്ടുമുണ്ട്. ഈ സമയത്താണ് പത്മജയുടെ ചുവടുമാറ്റം.
ദേശീയതലത്തില്‍ ഒട്ടേറെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്കു പോകുമ്പോൾ അതിന് അപവാദമായി നില്‍ക്കുകയായിരുന്നു കേരളം. ഈ സംഭവത്തോടെ ആ ധാരണയ്ക്കും മാറ്റം വന്നു.
അതെ,വടക്കേയിന്ത്യയിൽ മാത്രമല്ല , കേരളത്തിലും വലിയൊരു കൗതുകക്കാഴ്ചയായി മാറുകയാണ് കോൺഗ്രസ് രാഷ്ട്രീയം.