KeralaNEWS

കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യർഥി കടലിൽ മുങ്ങിമരിച്ചു

കോഴിക്കോട്: എലത്തൂരില്‍ കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കുന്നതിനിടയിൽ  കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
എലത്തൂർ  പുതിയാപ്പ കിണറുള്ളകണ്ടി സജീവന്റെയും യമുനയുടെയും മകൻ ശ്രീദേവ് (14) ആണ് മരിച്ചത്.

എലത്തൂർ സിഎംസി ബോയ്സ് ഹൈസ്കൂള്‍ ഒൻപതാം ക്ലാസ് വിദ്യർഥിയാണ്.

 

Signature-ad

ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് 3 കുട്ടികള്‍ കടലില്‍ കുളിക്കാൻ ഇറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ടത്. ഹരിനന്ദ് (13), മിനോൻ (11) എന്നിവരെ കരയില്‍ കണ്ടുനിന്ന ചെറുകാട്ടില്‍ വേലായുധൻ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ ശ്രീദേവിനെ രക്ഷിക്കാൻ സാധിച്ചില്ല. കോസ്റ്റല്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

Back to top button
error: