കടമെടുപ്പ് പരിധിയില്‍ സുപ്രീം കോടതി ഇടപെടരുതെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.
കേരളത്തിന്റെ ഹർജിയിലെ എല്ലാ ആവശ്യങ്ങളും തീർപ്പാക്കാൻ സമയം എടുക്കുമെന്നും, എത്രമാത്രം ഇതില്‍ ഇടപെടാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.ബാക്കി തുകയ്ക്ക് കേന്ദ്രവും കേരളവും തമ്മില്‍ ഇന്നു തന്നെ ചർച്ച ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു.
അതേസമയം മാര്‍ച്ചില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട 13609 കോടി കേന്ദ്രം തടഞ്ഞുവച്ചിരിക്കയാണ്.തിരഞ്ഞെടു
കേരളത്തിന് ലഭിക്കേണ്ട 57,400 കോടിയുടെ വെട്ടിക്കുറവാണ് ഈ വര്‍ഷം മാത്രം കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. ഗ്രാന്റുകളും കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതവുമായി 7,000 കോട രൂപ കേന്ദ്രം നല്‍കാനുണ്ട്. യുജിസി ശമ്ബള പരിഷ്‌കരണ വിഹിതമായി 750 കോടിയും നല്‍കാനുണ്ട്. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ ഗ്രാന്റിനത്തില്‍ 1,921 കോടിയും, ഭക്ഷ്യ സുരക്ഷാ പദ്ധതിക്കുള്ള വിഹിതത്തില്‍ 1,100 കോടിയും, ദുരിതാശ്വാസങ്ങള്‍ക്കുള്ള വിഹിതത്തില്‍ 139 കോടിയും സ്റ്റേറ്റ് ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ഫണ്ടില്‍ 69 കോടിയുമാണ് കുടിശ്ശികയായുള്ളത്. മൂലധന നിക്ഷേപത്തിനുള്ള പ്രത്യേക സഹായ വിഹിതമായി 3000 കോടിയും കിട്ടാനുണ്ട്.ഊര്‍ജ്ജ മേഖലയിലെ പരിഷ്‌കരണം നടപ്പാക്കിയ ഇനത്തില്‍ 4866 കോടി രൂപയാണ് നല്‍കാനുള്ളത്. മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം ഈ തുക നല്‍കിയിട്ടുമുണ്ട്.