പുതുച്ചേരിയില്‍ രണ്ടു ദിവസം മുമ്ബ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലില്‍ നിന്ന് കണ്ടെത്തി.
കൈയും കാലും കെട്ടിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം.
സംഭവത്തില്‍ നാലു പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്തവർ അടക്കം 4 പേരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. കളിക്കാൻ പോയ കുട്ടി പിന്നീട് തിരിച്ചുവന്നില്ല. തുടർന്ന് അന്വേഷിച്ച് വരുന്നതിനിടയിലാണ് ഓടയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.ബലാത്സംഗം ചെയ്തശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പൊതുവേയുള്ള നിഗമനം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ വിശദമായി പറയാനാവൂ എന്നാണ് പൊലീസ് പറയുന്നത്.
പ്രൈമറി ഹെല്‍ത്ത് സെൻ്ററിലെ ഡ്രൈവറുടെ മകളാണ് കൊല്ലപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി.അതേസമയം സംഭവത്തില്‍ വലിയ രീതിയിലുള്ള ജനരോഷം ഉയരുന്നുണ്ട്.