IndiaNEWS

മദ്യപിച്ച്‌ സ്കൂളിലെത്തിയ അധ്യാപകന്‍ സ്കൂളിന് അവധി പ്രഖ്യാപിച്ചു; സംഭവം ബീഹാറിൽ

പാട്ന: ബിഹാറില്‍ മദ്യപിച്ച്‌ സ്കൂളിലെത്തിയ അധ്യാപകന്‍ സ്കൂളിന് അവധി പ്രഖ്യാപിച്ചു. റോഹ്താസ് ജില്ലയിലെ നൗഹട്ട ഏരിയയിലെ മിഡില്‍ സ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവം.

രവിശങ്കർ ഭാരതി എന്ന അധ്യാപകനാണ് മദ്യപിച്ച്‌ സ്കൂളിലെത്തിയത്. നാല് അധ്യാപകരും 185 വിദ്യാർത്ഥികളുമാണ് സ്കൂളില്‍ ഉള്ളത്. രവിശങ്കറാണ് അധ്യാപകരില്‍ ആദ്യം അന്ന് സ്കൂളിലെത്തിയത്. പിന്നാലെ വിദ്യാർത്ഥികളോട് ഇന്ന് സ്കൂളില്ല എന്നും എല്ലാവരും വീട്ടില്‍ പോയ്ക്കോ എന്നും ഇയാള്‍ പറയുകയായിരുന്നത്രെ.

Signature-ad

മക്കള്‍ സ്കൂളില്‍ പോയതുപോലെ തന്നെ മടങ്ങി വന്നത് കണ്ട രക്ഷിതാക്കള്‍ അവരോട് കാര്യം തിരക്കിയപ്പോഴാണ് അധ്യാപകൻ തങ്ങളോട് വീട്ടില്‍ പോയ്ക്കൊള്ളാൻ പറഞ്ഞ കാര്യം അവർ അറിയിച്ചത്.

പ്രകോപിതരായ നാട്ടുകാർ സ്കൂളിലെത്തി ഇയാളെ കെട്ടിയിടുകയും പൊലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു.സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Back to top button
error: