KeralaNEWS

സ്കൂട്ടറില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ അപകടം; ഐടി ഉദ്യോഗസ്ഥയായ യുവതി മരിച്ചു

ആലപ്പുഴ: സ്‌കൂട്ടറില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ ഐടി ഉദ്യോഗസ്ഥയായ യുവതി മരിച്ചു.

കൊച്ചി ഇൻഫോപാർക്കിലെ സോഫ്റ്റ്‌വെയർ എൻജിനീയർ കിടങ്ങറ മുണ്ടുചിറ വീട്ടില്‍ പാർവതി ജഗദീഷാണ് (27) മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിയുമായി മെയ് 20 ന് വിവാഹ നിശ്ചയച്ചടങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു.

Signature-ad

രാവിലെ ആറോടെ ദേശീയപാതയില്‍ പാതിരപ്പള്ളി വടക്കാണ് അപകടം.റോഡ് പണി നടക്കുന്ന ഭാഗത്ത് എതിരെ വന്ന ബസ് പാർവതിയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊച്ചിയില്‍ നിന്ന് അവധിക്ക് വീട്ടിലേക്ക് വരുമ്ബോഴായിരുന്നു അപകടം.വെളിയനാട് സർവീസ് സഹകരണ ബാങ്ക് മുൻപ്രസിഡന്റ് ജഗദീഷ് ചന്ദ്രന്റെയും ലതാ മോളുടെയും മകളാണ്. സഹോദരൻ: ജെ.കണ്ണൻ (ദുബായ്).

Back to top button
error: