കുഞ്ഞിന്റെ മാതാവ് ശ്രീപ്രിയ (19), കാമുകൻ ജയസൂര്യ (23), ജയസൂര്യയുടെ പിതാവ് കുമാർ (50) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് കടലൂർ സ്വദേശികളാണ് മൂവരും.
കുഞ്ഞിന്റെ മൃതദേഹം തൃശൂർ റെയില്‍വേ സ്റ്റേഷനിലെ അഴുക്കുചാലില്‍നിന്ന് പൊലീസ് കണ്ടെത്തിയത്. ശ്രീപ്രിയയുടെ സഹോദരി വിജയയുടെ ഭർത്താവ് ചിതമ്ബരസൻ കഴിഞ്ഞ ദിവസം അവിചാരിതമായി ഇവരെ കണ്ടുമുട്ടിയതാണ് കൊലപാതക വിവരത്തിലേക്ക് വഴിതെളിച്ചത്.
കുടുംബവുമൊത്ത് തിരൂരില്‍ താമസിക്കുന്ന ജയസൂര്യയോടൊപ്പം മൂന്നുമാസം മുമ്ബാണ് ശ്രീപ്രിയ 11 മാസം പ്രായമുള്ള മകനെയും കൂട്ടി ഇവിടെയെത്തിയത്. ഭർത്താവും കൊല്ലപ്പെട്ട കളയരസന്റെ പിതാവുമായ മണികണ്ഠനെ ഉപേക്ഷിച്ചാണ് ശ്രീപ്രിയ ജയസൂര്യയോടൊപ്പം ഒളിച്ചോടിയത്.
തിരൂരിലെത്തിയ ശേഷം കളയരസനെ ശ്രീപ്രിയയും ജയസൂര്യയുടെ പിതാവ് കുമാറും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പുല്ലൂർ വലിയ പാടം വാടക ക്വാർട്ടേഴ്സിലാണ് കൊലപാതകം നടന്നത്. കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചതായാണ് പ്രതികള്‍ തിരൂർ പൊലീസിന് മൊഴി നല്‍കിയത്.
ഒളിച്ചോടിയതിനു ശേഷം ശ്രീപ്രിയയെക്കുറിച്ച് ഒരു വിവരവും ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നില്ല. പുത്തനത്താണിയില്‍ താമസിക്കുന്ന ശ്രീപ്രിയയുടെ സഹോദരി വിജയയുടെ ഭർത്താവ് ചിതമ്ബരസൻ കഴിഞ്ഞ ദിവസം തിരൂരില്‍നിന്ന് തിരിച്ചുപോകുമ്ബോള്‍ പുല്ലൂരില്‍വെച്ച് ശ്രീപ്രിയയെ അവിചാരിതമായി കാണുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ ചിതമ്ബരസനും വിജയയും പുല്ലൂരിലെത്തി ശ്രീപ്രിയയുടെ താമസസ്ഥലം കണ്ടെത്തി. കുട്ടിയെ അന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാത്തതിനെ തുടർന്ന് സംശയം തോന്നി നാട്ടുകാരുടെ സഹായത്തോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് തിരൂർ സി.ഐ എം.കെ. രമേഷിന്റെ നേതൃത്വത്തില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതായും മൃതദേഹം തൃശൂരില്‍ ഉപേക്ഷിച്ചതായും പ്രതികള്‍ സമ്മതിച്ചു. പ്രതികള്‍ നല്‍കിയ വിവരമനുസരിച്ച് തൃശൂർ റെയില്‍വേ സ്റ്റേഷനിലെ അഴുക്കുചാലില്‍ നടത്തിയ തിരച്ചിലില്‍ പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.രണ്ടുവർഷം മുമ്ബായിരുന്നു ശ്രീപ്രിയയും മണികണ്ഠനും തമ്മിലുള്ള വിവാഹം നടന്നത്.