ബംഗളൂരു: കലബുറഗി ജില്ലയില്‍ ബി.ജെ.പി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. ബി.ജെ.പി എം.പി ഡോ. ഉമേഷ് ജാധവിന്റെ അടുത്ത അനുയായിയും അബ്സല്‍പുർ താലൂക്കിലെ സഗനൂരു സ്വദേശിയുമായ ഗിരീഷ് ചക്രയാണ് (43) കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി പിന്തുടർന്നെത്തിയ അക്രമി ഗിരീഷിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ ഗംഗപുര പൊലീസിനോട് പറഞ്ഞു.
ഗിരീഷിന്റെ രാഷ്ട്രീയ വളർച്ചയില്‍ അസൂയപൂണ്ട തങ്ങളുടെ സമുദായത്തിലെ ചിലർ വാടകക്കൊലയാളിയെ ഉപയോഗിച്ച് വകവരുത്തിയതാണെന്ന് സഹോദരൻ സദാശിവ ചക്ര പറഞ്ഞു. ഈയിടെയാണ് എം.പിയുടെ ശിപാർശയില്‍ ഗിരീഷ് ബി.എസ്.എൻ.എല്‍ ഉപദേശക സമിതി ഡയറക്ടറായത്. പിന്നില്‍ ആരെല്ലാമെന്ന് തനിക്കറിയാം, പിന്നീട് വെളിപ്പെടുത്തും എന്ന് സദാശിവ അറിയിച്ചു.