ന്യൂഡല്‍ഹി: സേവന ഫീസുമായി ബന്ധ?പ്പെട്ട തര്‍ക്കത്തില്‍ ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി ഗൂഗ്ള്‍. പത്ത് ഇന്ത്യന്‍ കമ്പനികളുട ആപ്പുകള്‍ക്കാണ് ഗൂഗ്ള്‍ വിലക്കേര്‍പ്പെടുത്തിയത്.
ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്‌ലിം മാട്രിമോണി, ജോഡി എന്നിവ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗ്ള്‍ നീക്കിയതായി കമ്പനി സ്ഥാപകന്‍ മുരുകവേല്‍ ജാനകിരാമന്‍ പറഞ്ഞു. നടപടിയെ ‘ഇന്ത്യന്‍ ഇന്റര്‍നെറ്റിന്റെ കറുത്ത ദിനം’ എന്നാണ് കമ്പനി വിശേഷിപ്പിച്ചത്.
ഭാരത് മാട്രിമോണിയുടെ ആപ്പുകളുടെ മാതൃകമ്പനിയായ മാട്രിമോണി.കോം, ജീവന്‍സതി പ്രവര്‍ത്തിപ്പിക്കുന്ന ഇന്‍ഫോ എഡ്ജ് എന്നിവയ്ക്ക് പ്ലേ സ്റ്റോര്‍ ചട്ടങ്ങള്‍ ലംഘിച്ചതിന്ആ ല്‍ഫബെറ്റ് ഇങ്ക് നോട്ടീസ് അയച്ചു.
നോട്ടീസ് ലഭിച്ചതായും തുടര്‍നടപടികള്‍ അവലോകനം ചെയ്ത് വരികയാണെന്നും കമ്പനി അധികൃതര്‍ പറഞ്ഞതായി വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിലക്ക് വന്നതിന് പിന്നാലെ മാട്രിമോണി.കോമിന്റെ ഓഹരികള്‍ 2.7% വരെ ഇടിഞ്ഞു, ഇന്‍ഫോ എഡ്ജിന്റെ ഓഹരികള്‍ 1.5% ഇടിഞ്ഞു.
സൗജന്യ സേവനം നല്‍കുന്നതിനൊപ്പം കൂടുതല്‍ സാങ്കേതിക പിന്തുണനല്‍കുന്നതിനാണ് സര്‍വീസ് ഫീ ഈടാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള രണ്ട് ലക്ഷം ആപ്പുകളില്‍ മൂന്ന് ശതമാനം ആപ്പുകള്‍ക്ക് മാത്രമാണ് സര്‍വീസ് ഫീ ചുമത്തിയിരിക്കുന്നതെന്നും ഗൂഗ്ള്‍ വ്യക്തമാക്കി.