കണ്ണൂർ: മകളുടെ ഭര്‍ത്താവ് മരിച്ചതിന്റെ സംസ്കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പിതാവും മരിച്ചു. താവം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വിമുക്തഭടന് ടി ശങ്കരൻ (76) ആണ് മരിച്ചത്.
മകള്‍ അമൃതയുടെ ഭര്‍ത്താവ് ശ്രീസ്ഥയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ വി സമ്ബത്ത് വ്യാഴാഴ്ചയാണ് മരിച്ചത്.സമ്ബത്തിന്റെ മൃതദേഹം ചിതയിലേക്കെടുത്തപ്പോഴായിരുന്നു ശങ്കരന്റെ മരണവാര്‍ത്തയുമെത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.