KeralaNEWS

മുള്ളന്‍പന്നി കുറുകെചാടി ; ബൈക്ക് യാത്രികരായ ദമ്ബതികള്‍ക്കു പരിക്ക്

ചാലക്കുടി:മുള്ളന്‍പന്നി ബൈക്കിനു മുന്നിലേക്കു ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ദമ്ബതികള്‍ക്കു പരിക്കേറ്റു.

വെള്ളിക്കുളങ്ങര നായാട്ടുകുണ്ടിലാണ് സംഭവം.അമ്ബനോളി മാമ്ബ്രക്കാരന്‍ വീട്ടില്‍ ജോണി (65), ഭാര്യ എല്‍സി (59) എന്നിവര്‍ക്കാണു പരിക്കേറ്റത്.

Signature-ad

അമ്ബനോളിയില്‍ നിന്ന് ചൊക്കന എസ്റ്റേറ്റിലേക്കു പുലര്‍ച്ചെ ടാപ്പിംഗ് ജോലിക്കായി പോകുമ്ബോള്‍ നായാട്ടുകുണ്ടിനു സമീപത്തെ ഇറക്കത്തുവച്ചാണ് മുള്ളന്‍പന്നി ബൈക്കിനു മുന്നിലേക്കു ചാടിയത്. സാരമായി പരിക്കേറ്റ ഇവര്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

Back to top button
error: