റാഞ്ചി: ജാര്‍ഖണ്ഡിലെ ജംതാരയ്ക്ക് സമീപം ട്രെയിന്‍ ഇടിച്ച് നിരവധി പേര് മരിച്ചു. 12 മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് വൈകിട്ട് ജംതാര-കര്മതാന്ദ് റൂട്ടിലെ കല്‍ജാരിയയ്ക്ക് സമീപമാണ് അപകടമുണ്ടായത്. റെയില്‍വേ അധികൃതരും, റെയില്‍വേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന വിവരത്തെ തുടര്‍ന്ന് ഭഗല്‍പൂരിലേക്ക് പോകുകയായിരുന്ന അംഗ എക്സ്പ്രസിൽ നിന്നും യാത്രക്കാര്‍ തൊട്ടടുത്ത പാളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഇതേസമയം ആ ട്രാക്കിലൂടെ വന്ന ഝംഝാ-അസന്‍സോള്‍ ട്രെയിന്‍ ഇടിച്ചാണ് ദുരന്തമുണ്ടായത്.
മെഡിക്കല്‍ ടീമുകളും ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് എത്തിയതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ജംതാര ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു