IndiaNEWS

രാജസ്ഥാനില്‍  ഐ.എസ്.ഐ ചാരന്‍ അറസ്റ്റില്‍; രാജ്യരഹസ്യം ചോര്‍ത്തിയതിന്  പിടിയിലായത് വിക്രം സിങ്

ജയ്പൂര്‍: രാജസ്ഥാനില്‍  പാകിസ്താന്‍ ചാരനെ സൈന്യം പിടികൂടി. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റായ യുവതിക്ക് രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് വിക്രം സിങ്ങ് എന്നയാളെയാണ് സൈന്യം പിടികൂടിയത്.

ഇയാള്‍ ബിക്കനര്‍ സ്വദേശിയും ബിക്കനർ സൈനിക കേന്ദ്രത്തിലെ കാന്റീന്‍ ജീവനക്കാരനുമാണ്.

സമൂഹമാധ്യമങ്ങള്‍ വഴി പാക് ചാര ഏജന്റായ യുവതിക്ക് ഇയാള്‍ സോഷ്യല്‍മീഡിയ വഴി സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതായി രാജസ്ഥാന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഇന്റലിജന്റ്‌സ്) പറഞ്ഞു.  ചിത്രങ്ങള്‍, സൈനികനീക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ലൊക്കേഷന്‍ തുടങ്ങിയവ അയച്ചുകൊടുത്തതായും കണ്ടെത്തി.

Signature-ad

 

2023ല്‍ രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്ന് പാകിസ്ഥാന്‍ ഏജന്റ് നരേന്ദ്ര കുമാറിനെയും സൈന്യം പിടികൂടിയിരുന്നു.

Back to top button
error: