KeralaNEWS

2019 ആവര്‍ത്തിക്കും; അഭിപ്രായ സര്‍വെ പുറത്ത്

ഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് മുന്നേറ്റം പ്രവചിച്ച്‌ അഭിപ്രായ സര്‍വേ.

തിരഞ്ഞെടുപ്പ് സര്‍വേകളും പോളുകളും നടത്തുന്ന വീപ്രിസൈഡ് നടത്തിയ സര്‍വേയിലാണ് സംസ്ഥാനത്ത് യു ഡി എഫിന് മേല്‍ക്കെ പ്രവചിച്ചിരിക്കുന്നത്. 2019 ലേതിന് സമാനമായ വിജയം ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ലഭിക്കും എന്നാണ് സര്‍വേയിലെ പ്രവചനം.

Signature-ad

2019 ല്‍ ആകെയുള്ള 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 19 ലും യു ഡി എഫ് വിജയിച്ചിരുന്നു. ഇത്തവണ അതില്‍ നിന്ന് രണ്ട് സീറ്റ് നഷ്ടപ്പെട്ട് 17 സീറ്റില്‍ ആണ് യു ഡി എഫിന് വിജയം പ്രവചിക്കുന്നത്. കഴിഞ്ഞ തവണ ഒരു സീറ്റിലൊതുങ്ങിയ എല്‍ ഡി എഫിന് ഇത്തവണ മൂന്ന് സീറ്റില്‍ വിജയിക്കാനാകും എന്നും വീപ്രിസൈഡ് നടത്തിയ സര്‍വേയില്‍ പറയുന്നു. കേരളത്തില്‍ ഇത്തവണയും ബി ജെ പിക്ക് അക്കൗണ്ട് തുറക്കാനാകില്ല എന്നും സര്‍വേ വ്യക്തമാക്കുന്നു.

Back to top button
error: