ഇടുക്കി: വന്യജീവി ആക്രമണങ്ങളില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് മൂന്നാറില്‍ ഡീൻ കുര്യാക്കോസ് എംപി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
മൂന്നാർ ഗാന്ധി സ്ക്വയറിനു സമീപമാണ് സമരം.വന്യജീവി ശല്യം തടയാൻ ശാശ്വതനടപടികള്‍ സ്വീകരിക്കുക, സർക്കാർ പ്രഖ്യാപിച്ച സ്പെഷല്‍ ആർആർടി സംഘത്തെ ഉടൻ നിയമിക്കുക, കൊലയാളി ആനയെ പിടികൂടി നാടുകടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാരസമരം.
ആയിരക്കണക്കിന് സഞ്ചാരികള്‍ കടന്നുപോകുന്ന മേഖലയാണിത്. ഇവിടെ പട്ടാപ്പകല്‍ പോലും ആർക്കും സഞ്ചരിക്കാനുള്ള സാഹചര്യമില്ല. ആ സാഹചര്യം മനസിലാക്കിയിട്ടും സർക്കാർ ഉറക്കംനടിക്കുകയാണ്. അത് അനുവദിച്ചുകൊടുക്കുന്ന പ്രശ്നമില്ല. ഇത് സർക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.