നിയമസഭയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ മുസ്ലിംലീഗ്
നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ മുസ്ലിംലീഗ് തയ്യാറെടുക്കുന്നതായി സൂചന. 96 ൽ ഖമറുന്നീസ അൻവറിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് മുസ്ലിംലീഗ് പ്രാധാന്യം നൽകിയിരുന്നില്ല ഇതിനെതിരെ വലിയ വിമർശനം പാർട്ടിയിൽ ഉയർന്നുവന്നിട്ടുണ്ട്.
വാനിതകൾക്ക് പ്രാമുഖ്യം നൽകണമെന്ന് ആവശ്യപ്പെട്ട് വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗിന് കത്ത് നൽകിയിട്ടുണ്ട്. വിദ്യാർഥി-യുവ വനിതാ നേതാക്കളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് വനിതാ വിഭാഗമായ ഹ രിതയും രംഗത്തുണ്ട്
സ്ത്രീകൾക്ക് പ്രാധാന്യം നൽകുകയാണെങ്കിൽ വനിത ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്,സംസ്ഥാന സെക്രട്ടറി പി കുൽസു എന്നിവർ സ്ഥാനാർത്ഥികളായേക്കും . തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് സീറ്റ് നൽകിയത് മാറ്റങ്ങൾ കൊണ്ടു വന്നു എന്നത് ലീഗ് തന്നെ അംഗീകരിച്ചിട്ടുള്ള കാര്യമാണ്.