IndiaNEWS

അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എംഎല്‍എ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്നു

കന്യാകുമാരി: തമിഴ്‌നാട്ടിൽ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ എസ് വിജയധരണി സ്ഥാനമാനങ്ങൾ രാജിവെച്ച് ബിജെപിയിൽ ചേർന്നു.

കന്യാകുമാരി ജില്ലയിലെ വിളവങ്കോട് എംഎല്‍എയും അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും നിയമസഭാ പാര്‍ട്ടി ചീഫ് വിപ്പുമാണ് എസ് വിജയധരണി.

ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് രാജി സമര്‍പ്പിച്ചത്. സ്പീക്കര്‍ക്കാണ് വിജയധരണി രാജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചതായി വിജയധരണി കഴിഞ്ഞ ദിവസം എക്‌സിലൂടെ അറിയിച്ചിരുന്നു.

Signature-ad

കന്യാകുമാരി സ്വദേശിനിയായ വിജയധരണി സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രമുഖ വനിതാ നേതാക്കളില്‍ ഒരാളാണ്. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പും മഹിളാകോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്നു.കേരളവുമായി ചേര്‍ന്ന് കിടക്കുന്ന വിളവങ്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ 2011 മുതല്‍ മൂന്നുതവണ എംഎല്‍എയുമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് വിജയധരണി പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വം ഇന്നത്തെ ഭാരതത്തിന് ആവശ്യമാണ്. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും വനിതാ സംവരണബില്‍ പാസാക്കിയതുള്‍പ്പെടെ സ്ത്രീശാക്തീകരണത്തിനായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. ബിജെപി വനിതകള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു.

Back to top button
error: