KeralaNEWS

ആറ്റുകാലമ്മയുടെ പൊങ്കാല കട്ടകൊണ്ട് കഴിഞ്ഞ വർഷം  വീടായത് സൈനബയ്ക്ക് ഉൾപ്പടെ 17 കുടുംബങ്ങള്‍ക്ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയിടാന്‍ ഭക്തര്‍ ഉപയോഗിച്ച ഇഷ്ടിക കട്ടകള്‍ കോര്‍പ്പറേഷന്‍ ശേഖരിക്കാന്‍ തീരുമാനിച്ച നടപടി കഴിഞ്ഞ വര്‍ഷം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

പ്രത്യേക സ്ക്വാഡിനെ ഉപയോഗിച്ച്‌ ശേഖരിക്കുന്ന കട്ടകള്‍ അര്‍ഹരായവര്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നിര്‍മ്മിക്കാന്‍ നല്‍കുമെന്നാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ അന്ന് പ്രഖ്യാപിച്ചത്.

Signature-ad

വര്‍ഷം ഒന്ന് കഴിഞ്ഞ് മറ്റൊരു പൊങ്കാലയ്ക്കായി അനന്തപുരി ഒരുങ്ങുമ്ബോള്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ മാണിക്യവിളാകം സ്വദേശി സൈനബയ്ക്ക് സാധിച്ചത് കോര്‍പ്പറേഷന്‍ നല്‍കിയ ഈ പൊങ്കാല കട്ടകള്‍ ഉപയോഗിച്ചാണ്.സൈനബയ്ക്ക് മാത്രമല്ല,  17 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ വർഷം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇത്തരത്തില്‍ ഇഷ്ടിക കട്ടകള്‍ വിതരണം ചെയ്തു.

വാടകവീട്ടിലാണ് സൈനബ ഉമ്മയും മകള്‍ ഷാനിയും കൊച്ചുമക്കളും കഴിഞ്ഞിരുന്നത്. പലവീടുകളില്‍ നിന്നായി കൂലിപ്പണിയെടുത്ത് കിട്ടിയ പണം കൊണ്ട് രണ്ട് സെന്റ് സ്ഥലം വാങ്ങി. എന്നാല്‍ വീട് എന്ന സ്വപ്നം അപ്പോഴും അകലെയായിരുന്നു.  അങ്ങനെയിരിക്കെയാണ് പൊങ്കാലക്ക് ഉപയോഗിച്ച ഇഷ്ടികകള്‍ കോര്‍പ്പറേഷന്‍ സൗജന്യമായി നല്‍കുന്നു എന്ന് അറിഞ്ഞത്. അതോടെ സൈബയും ആറ്റുകാല്‍ അമ്മയുടെ പൊങ്കാല കട്ടകള്‍ക്ക് വേണ്ടി കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കി.

അപേക്ഷ നല്‍കി രണ്ട്  മാസം കഴിഞ്ഞപ്പോള്‍ കോര്‍പ്പറേഷനില്‍ നിന്ന് വിളിയെത്തി. സൈനബ ഉമ്മയ്ക്ക് കട്ട റെഡി. എണ്ണായിരം കട്ടയാണ് അനുവദിച്ചത്.എത്തിക്കുന്നതുൾപ്പടെ കോർപ്പറേഷന്റെ സഹായമുണ്ടായിരുന്നു.

‘ആറ്റുകാൽ അമ്മച്ചിയുടെ കട്ട കിട്ടിയതുകൊണ്ട് ഒരു വീട് വച്ച്‌ കേറിക്കിടക്കാമെന്നായി’ ആറ്റുകാലമ്മയുടെ പൊങ്കാല കല്ലുകള്‍ കിട്ടിയതിനെ കുറിച്ച്‌ നിറകണ്ണുകളോടെ സൈനബ പറഞ്ഞു.

Back to top button
error: