KeralaNEWS

”കുഞ്ഞനന്തനെ വിഷം കൊടുത്തു കൊന്നു; മരണത്തില്‍ ദുരൂഹത, സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം”

ആലപ്പുഴ: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുധാകരന്റെ ആരോപണംയ

കുഞ്ഞനന്തന്റെ മരണത്തില്‍ പുനരന്വേഷണം നടത്തണമെന്ന് സുധാകരന്‍ പറഞ്ഞു. കുഞ്ഞനന്തന്‍ വിഷം ചേര്‍ന്ന ഭക്ഷണം കഴിച്ച ശേഷം മരിച്ചുവെന്നാണ് വാര്‍ത്തയെങ്കിലും വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മരണത്തില്‍ ദൂരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ പുനരന്വേഷണം നടത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണം. താന്‍ എല്ലാം വിളിച്ചുപറയുമെന്ന് കുഞ്ഞനന്തന്‍ യോഗത്തില്‍ പറഞ്ഞതിന് ശേഷമാണ് വിഷം നല്‍കിയതെന്നും സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും സുധാകരന്‍ പറഞ്ഞു.

Signature-ad

ടിപി കേസില്‍ കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് സിപിഎം ആദ്യം പറഞ്ഞത്. യുഡിഎഫ് കാലത്തെ അന്വേഷണത്തിലാണ് പ്രതികള്‍ക്കുള്ള സിപിഎം പങ്ക് പുറത്തുവന്നത്. കൊയിലാണ്ടിയിലെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകത്തില്‍ കൃത്യമായ അന്വേഷണം നടത്തണം. രാഷ്ട്രീയ വിവാദങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ എല്ലാ കാലത്തും ആസൂത്രിതമായ കൊലപാതകം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. കണ്ണൂരില്‍ മാത്രം 78 പേരെ കൊന്നൊടുക്കിയിട്ടുണ്ട്. തന്നെ ആറ് തവണ കൊല്ലാന്‍ ശ്രമിച്ചു. ആയുസിന്റെ ബലം കൊണ്ടാണ് രക്ഷപ്പെട്ടത്. കൊലക്കത്തി രാഷ്ട്രീയം സിപിഎം ഉപേക്ഷിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.

 

Back to top button
error: