ശിവരാത്രി ദിനമായ മാർച്ച് ഏഴിന് രാത്രി ഷൊർണൂർ-തൃശൂർ എക്സ്പ്രസ് ആലുവ വരെ പ്രത്യേക സർവീസ് നടത്തും.
വ്യാഴാഴ്ച രാത്രി 11.15-നാണ് ട്രെയിൻ തൃശൂരില്‍ നിന്നും സർവീസ് ആരംഭിക്കുന്നത്. തൃശൂരിനും ആലുവയ്ക്കും ഇടയിലുള്ള എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുണ്ടാകും. മാർച്ച് എട്ടിന് പുലർച്ചെ 12.45-ന് ആലുവയില്‍ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
മാർച്ച് ഏഴിന് വൈകിട്ട് സർവീസ് നടത്തുന്ന നിലമ്ബൂർ-കോട്ടയം എക്സ്പ്രസ് നിലവില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകള്‍ക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ശിവരാത്രി കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്കായി മാർച്ച് ഒമ്ബതിന് പുലർച്ചെ 5.15-ന് ആലുവയില്‍ നിന്നും പുറപ്പെടുന്ന തൃശൂർ-കണ്ണൂർ എക്സ്പ്രസ് 6:45-ന് തൃശൂരെത്തി കണ്ണൂരിലേക്ക് പതിവ് സർവീസ് നടത്തും. ഈ ട്രെയിനിനും ആലുവ മുതല്‍ ഷൊർണ്ണൂർ വരെയുള്ള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
അതേസമയം ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് ദക്ഷിണ റെയില്‍വെ ഫെബ്രുവരി 25 ഞായറാഴ്ച മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.സ്പെഷല്‍
എറണാകുളത്തുനിന്നും നാഗര്‍കോവിലില്‍നിന്നും മെമു സ്പെഷല്‍ ട്രെയിനുകളാണ് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുക. തിരുവനന്തപുരം – കൊല്ലം, നാഗര്‍കോവില്‍ – തിരുവനന്തപുരം സെക്ഷനുകളില്‍ വിവിധ ട്രെയിനുകള്‍ക്ക് ഞായറാഴ്ച അധിക സ്റ്റോപുകളും അനുവദിച്ചിട്ടുണ്ട്.
എറണാകുളം – തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷല്‍ മെമു ട്രെയിന്‍ ഞായറാഴ്ച പുലര്‍ചെ 1.45ന് എറണാകുളത്തുനിന്നു പുറപ്പെട്ട് രാവിലെ ആറരയോടെ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തുന്ന രീതിയിലാണു സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
സ്പെഷല്‍ മെമു ട്രെയിനിന്റെ മടക്കയാത്ര തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് ഞായറാഴ്ച വൈകുന്നേരം മൂന്നരയ്ക്കായിരിക്കും. തുടര്‍ന്ന് രാത്രി 8.15ന് എറണാകുളത്ത് എത്തിച്ചേരും. നാഗര്‍കോവിലില്‍നിന്നും തിരുവനന്തപുരത്തേക്ക് 25നു സ്പെഷല്‍ മെമു സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
പുലര്‍ച്ചെ 2.15നാണ് ട്രെയിന്‍ നാഗര്‍കോവിലില്‍നിന്നും പുറപ്പെടുക. നാഗര്‍കോവില്‍ 2.15, ഇരണിയല്‍ 2.34, കുഴിത്തുറ 2.50, പാറശാല 3.01, നെയ്യാറ്റിന്‍കര 3.12 സ്റ്റോപ്പുകള്‍ പിന്നിട്ടാണ് സ്പെഷല്‍ മെമു സര്‍വീസ് 3:32ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തുക.
മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിന് (16348) പരവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. പരവൂരില്‍ പുലര്‍ചെ 2:44നും വര്‍ക്കലയില്‍ 2:55നും കടയ്ക്കാവൂരില്‍ 3.06നുമാണ് ട്രെയിന്‍ എത്തുക.
ഗാന്ധിധം – നാഗര്‍കോവില്‍ എക്സ്പ്രസിനു (016355) പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, കഴക്കൂട്ടം എന്നിവിടങ്ങളിലും, അമൃത എക്സ്പ്രസിന് (16344) പരവൂരിലും ചിറയിന്‍കീഴിലും, 16603 മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിന് കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളിലും, 12695 ഡോ. എംജിആര്‍ ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന് ചിറയിന്‍കീഴിലും അധിക സ്റ്റോപുകള്‍ അനുവദിച്ചിട്ടുണ്ട്.