LocalNEWS

ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുന്നു; വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം കുറയ്ക്കാന്‍ ശ്രമം തുടങ്ങി: തോമസ് ചാഴികാടന്‍

കോട്ടയം : ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്ന പ്രവണത കുറയ്ക്കാൻ സർക്കാർ ശ്രമം തുടങ്ങിയതായി തോമസ് ചാഴികാടൻ എംപി. നാട്ടിലെ വിദ്യാഭ്യാസ രംഗം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദേഹം പറഞ്ഞു. കോട്ടയം ബിസിഎം കോളേജിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ വളർച്ചക്ക് വേണ്ടി രൂപീകൃതമായ റൂസ (Rashtriya Uchchatar Shiksha Abhiyan) ഫണ്ട് പ്രയോജനപ്പെടുത്തി നവീകരിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു എംപി.

വിദേശത്തേക്ക് പോകുന്ന കുട്ടികൾ നിലവാരം കുറഞ്ഞ സ്ഥാപനങ്ങളിൽ പഠിക്കാൻ ഇടവരുന്നത് ഏറെ ദുഖകരമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. റുസ പദ്ധതിയുടെ ഭാഗമായി നവീകരിച്ച കോളേജ് ഹോസ്റ്റൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ് ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമ്മേളനത്തിൽ അധ്യക്ഷ വഹിച്ചു.

Signature-ad

കോളേജ് മാനേജർ റവ. ഫാ. അലക്സ് ആക്കാപറമ്പിൽ, പ്രിൻസിപ്പൽ ഡോ. സ്റ്റെഫി തോമസ്, ബർസാർ ഫാ. ഫിൽമോൻ കളത്ര തുടങ്ങിയവർ സംസാരിച്ചു. കോട്ടയം പാർലമെന്റ് നിയോജക മണ്ഡലത്തിൽ എട്ടു കോളേജിലാണ് റുസ ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയിട്ടുള്ളത്. ബിസിഎം കോളേജിന് പുറമെ ടി. എം ജേക്കബ് മെമ്മോറിയൽ കോളേജ് മണിമലകുന്ന്, സിഎംഎസ് കോളേജ് കോട്ടയം, ദേവമാത കോളേജ് കുറവിലങ്ങാട്, സെന്റ്. സ്റ്റീഫൻസ് കോളേജ് ഉഴവൂർ, സെന്റ്. തോമസ് കോളേജ് പാല, ഡി ബി കോളേജ് തലയോലപറമ്പ്, സെന്റ്. തോമസ് ട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പാല എന്നീ കോളേജുകളാണിത്.

Back to top button
error: