Social MediaTRENDING

വാഹനങ്ങളിലെ താൽക്കാലിക നമ്പർ സൂചിപ്പിക്കുന്നത് ഇതാണ് 

ഫാൻസി നമ്പർ എടുക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്യുന്നതിനുമായി നിരവധി വാഹനങ്ങൾ താൽക്കാലിക നമ്പർ എടുത്ത് ഷോറൂമുകളിൽ നിന്നും ഡെലിവറി എടുക്കുന്നുണ്ട്. ആ നമ്പറുകൾ എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നതെന്ന് അറിയാമോ?
T – താൽക്കാലികം (Temporary)
12 – നമ്പർ ഇഷ്യു ചെയ്ത മാസം
23 – നമ്പർ ഇഷ്യു ചെയ്ത വർഷം
KL – സ്റ്റേറ്റ് കോഡ്
1714 – താൽക്കാലിക നമ്പർ
L – താൽക്കാലിക നമ്പറിൻ്റെ ഇംഗ്ലീഷ് അക്ഷരമാല അക്ഷരം (ഇത്  ‘ O ‘ യും ‘ I ‘ യും ഉണ്ടാവില്ല)
താൽക്കാലിക നമ്പറോ സ്ഥിര നമ്പറോ ഇല്ലാതെ യാതൊരു വാഹനവും റോഡിൽ സർവ്വീസ് നടത്താനനുവാദമില്ല.
താല്‍ക്കാലിക നമ്ബറിലെ ഓരോ അക്കവും അക്ഷരവും എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ നിന്നും…

Back to top button
error: