കാബൂൾ: പാകിസ്താനെ വീണ്ടും വിഭജിക്കുമെന്ന് താലിബാൻ.താലിബാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷേർ മുഹമ്മദ് അബ്ബാസാണ് ഇക്കാര്യം അറിയിച്ചത്.
അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കിയ പാക് നടപടിയ്‌ക്കെതിരെ സംസാരിക്കുകയായിരുന്നു അബ്ബാസ്.
‘പാകിസ്താനെ രണ്ടായി വിഭജിക്കും . വ്യാജ ഡ്യൂറൻഡ് ലൈനില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല . ഈ ലൈനിന്റെ മറുവശത്തുള്ള അഫ്ഗാനിസ്ഥാന്റെ പ്രദേശങ്ങള്‍ കൂടി ഞങ്ങള്‍ കൂട്ടിച്ചേർക്കുമെന്നും’- ഷെർ മുഹമ്മദ് പറഞ്ഞു.
അഫ്ഗാൻ അഭയാർത്ഥികളെ പാകിസ്താനില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ താലിബാൻ സർക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പാകിസ്താൻ നടപടി തുടരുകയാണ്.