ഭോപ്പാൽ: മധ്യപ്രദേശില്‍ 200ഓളം പശുക്കളെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്.ശിവ്പുരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം.
സാലാര്‍പൂര്‍ റോഡില്‍ ദേശീയപാതയില്‍ നിന്ന് 600 മീറ്റര്‍ അകലെ കാട്ടിനുള്ളില്‍ നിന്നാണ് പശുക്കളുടെ ജഡം കണ്ടെത്തിയത്.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ ശിവ്പുരിയിലെ ഒരു ഗോശാലയിൽ നിന്നും ഉപേക്ഷിച്ച പശുക്കളാണ് ചത്തതെന്ന് കണ്ടെത്തി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പശുസംരക്ഷണ സമിതികളുടെ നേത്വത്തിൽ ഗോക്കളെ സംരക്ഷിക്കുന്നതിനായി സർക്കാർ സഹായത്തോടെ ഗോശാലകൾ പ്രവർത്തിക്കുന്നുണ്ട്.എന്നാൽ പലയിടത്തും സ്ഥിതി കഷ്ടമാണ്.ഇത്തരത്തിൽ ഒരു ഗോശാലയിൽ നിന്നുമാണ് പശുക്കളെ രാത്രിയിൽ ആരുമറിയാതെ വനത്തിൽ ഉപേക്ഷിച്ചത്.