HealthLIFE

ചുമയും കഫക്കെട്ടും നൊടിയിടയിൽ മാറും; അറിയാം മഞ്ഞള്‍ പാലിന്റെ ഗുണങ്ങൾ 

രു നുള്ള് മഞ്ഞള്‍ ചൂടുള്ള പാലില്‍ കലര്‍ത്തി കഴിക്കുന്നതിലൂടെ എണ്ണമറ്റ ആരോഗ്യഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു.

കുര്‍ക്കുമിന്‍ കൊണ്ട് സമ്ബുഷ്ടമാണ് മഞ്ഞള്‍. ഇത് സൈനസ്, വീക്കം എന്നിവ ഒഴിവാക്കാനും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ സമ്ബന്നമായ ഉറവിടം എന്നതിനു പുറമെ, മഞ്ഞളിന് ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി മൈക്രോബയല്‍ ഗുണങ്ങളുമുണ്ട്. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും അണുബാധകള്‍ക്കും എതിരെ പോരാടാന്‍ നിങ്ങളെ സഹായിക്കുന്നു.

ശ്വാസകോശത്തിലൂടെ മാത്രമേ ശ്വാസം ശരീരത്തില്‍ പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്നുള്ളൂ. ഒരു വ്യക്തിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍, അതിനര്‍ത്ഥം അവരുടെ ശ്വാസകോശത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ്.

ശ്വാസകോശം കരുത്തോടെ നിലനിര്‍ത്തേണ്ടത് ജീവിന് തന്നെ പ്രധാനമാണ്. അതിനാല്‍ നിങ്ങളുടെ ശ്വാസകോശത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഈ‌ മാർഗം ഇടയ്ക്കിടയ്ക്ക് പരീക്ഷിക്കാവുന്നതാണ്.
(ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നേരിടുന്നവർ വൈദ്യസഹായം തേടാൻ വൈകരുത് )

Back to top button
error: