പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ ഭാരത് അരി ഇന്നുമുതൽ പത്തനംതിട്ട ജില്ലയിൽ ലഭിക്കും. ഒരു കിലോ അരിക്ക് 29 രൂപയാണ് വില.
രാവിലെ 10 മണിക്ക് ജില്ലാ തല ഉത്ഘാടനം പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് ബി. ജെ. പി. ജില്ല അധ്യക്ഷൻ അഡ്വ. വി. എ. സൂരജ് നിർവഹിക്കും.ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുമായി എത്തുന്നവർക്ക് അരി ലഭിക്കും.
അതേസമയം കിലോയ്ക്ക് 10 .90 രൂപയ്ക്കു നിലവിൽ കേരള സർക്കാർ കൊടുക്കുന്ന അതേ അരി FCI യിൽ നിന്നും വാങ്ങിച്ചു 29 രൂപയ്ക്കു ഭാരത് അരി എന്ന പേരിൽ അഞ്ചു കിലോയുടെയും 10 കിലോയുടെയും പാക്കറ്റിൽ നൽകി ജനങ്ങളെ പറ്റിക്കുകയാണ് ബിജെപിയെന്ന് സിപിഐഎം ആരോപിച്ചു.
നേരത്തെ തന്നെ FCI ഗോഡൗണുകളിൽ നിന്നും അധിക വിലയ്ക്ക് അരി വാങ്ങിച്ചു സംസ്ഥാന സർക്കാർ വില കുറച്ച് കേരളത്തിൽ നൽകിവന്നിരുന്നതാണെന്നും കഴിഞ്ഞ ജൂൺ മുതൽ ഇങ്ങിനെ അരി വാങ്ങിക്കുന്നതിൽ കേന്ദ്രം വിലക്കേർപ്പെടുത്തിയിരുന്നെന്നും സിപിഐഎം ആരോപിക്കുന്നു.നീല , വെള്ള കാർഡുകാർക്ക് കേന്ദ്രം അരി നൽകുന്നില്ലെന്നും സിപിഐഎം പറഞ്ഞു.