KeralaNEWS

പാലക്കാടും പരിഭ്രാന്തി; ധോണിയില്‍ പുലി പശുക്കിടാവിനെ കൊന്നു

പാലക്കാട്: വയനാട്ടില്‍ വന്യജീവി ആക്രമണത്തിന്റെ ഭീതി നിലനില്‍ക്കേ, പാലക്കാടും പരിഭ്രാന്തി പരത്തി പുലിയിറങ്ങി. ധോണിയിലാണ് പുലി ഇറങ്ങിയത്.

മൂലപ്പാടത്ത് ഇറങ്ങിയ പുലി പശുക്കിടാവിനെ കൊന്നു. ധോണി മൂലപ്പാടം സ്വദേശി ഷംസുദ്ദീന്റെ പശുക്കിടാവിനെയാണ് പുലി പിടിച്ചത്. പുലര്‍ച്ചെ അഞ്ചുമണിക്കാണ് സംഭവം. പുലി പശുക്കിടാവിനെ പിടിക്കുന്നത് കണ്ടതായും ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും പുലി കാട്ടിലേക്ക് ഓടി മറഞ്ഞതായും ഷംസുദ്ദീന്‍ പറയുന്നു. വനപാലകരെത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഒന്നര മാസം മുന്‍പ് ഷംസുദ്ദീന്റെ തന്നെ നായയെ പുലി പിടിച്ചിരുന്നു.

Signature-ad

അതിനിടെ, വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ആശ്രമക്കുടി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കയറി പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു. രാത്രി 12 മണിയോടെയായിരുന്നു സംഭവം.

ശബ്ദം കേട്ട് വീട്ടുകാര്‍ എത്തി ബഹളം വെച്ചപ്പോഴേക്കും പിടികൂടിയ പശുക്കുട്ടിയെ ഉപേക്ഷിച്ച് കടുവ ഓടിപ്പോയി. സമീപപ്രദേശങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്.

എല്‍ദോസിന്റെ വീടിന് സമീപത്തുള്ള അമ്പലത്തറയില്‍ കടുവ ഒരു കാളക്കുട്ടിയെ കൊന്നിരുന്നു. ഈ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി വന്യജീവി ആക്രമണം ഉണ്ടാകുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.

Back to top button
error: