1. അയഞ്ഞതും ശ്വസിക്കാൻ കഴിയുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുക:
തടിപ്പ് കുറഞ്ഞതും അയഞ്ഞതുമായ കോട്ടണ്‍ അല്ലെങ്കില്‍ ലിനൻ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നവല്ലത്. ചർമ്മത്തിന് ചുറ്റും വായു കടക്കാൻ അനുവദിക്കുന്നതിലൂടെ ശരീരത്തെ തണുപ്പിക്കാൻ അവ സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു
2. തണുത്തതോ തണലുള്ളതോ ആയ സ്ഥലത്ത് നില്‍ക്കാം: പുറത്ത് ചൂടുള്ളപ്പോള്‍, വിശ്രമിക്കാൻ തണുത്തതും തണലുള്ളതുമായ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് വളരെയേറെ പ്രധാനപ്പെട്ടതാണ്, നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുന്നതാണ് നല്ലത്
കുറഞ്ഞ തീവ്രതയുള്ള വ്യായാമങ്ങളില്‍ ഏർപ്പെടുക: കഠിനമായ വ്യായമനങ്ങള്‍ ചെയ്യുമ്ബോള്‍ വർദ്ധിച്ച മെറ്റാോബളിസത്തിന്റെയും പേശികളുടെയും പ്രവർത്തനത്തിന്റെയും ഫലമായ ശരീരം കൂടുതല്‍ ചൂടാവുന്നു. വ്യായാമത്തിന്റെ തീവ്രത കുറയ്ക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു.
തണുക്കാൻ കുളി: ചൂട് കൂടുമ്ബോള്‍ കുളിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചൂട് കുറയ്ക്കാനും. വിയർപ്പ്. ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം നല്‍കാനും സഹായിക്കും.
തണുപ്പിക്കാം: നെറ്റിയിലോ കഴുത്തിലോ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലോ അല്ലെങ്കില്‍ കംപ്രസ് പുരട്ടുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാനും ചൂടുമായി ബന്ധപ്പെട്ട ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം നല്‍കാനായി സഹായിക്കും.
തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക: ശരീരത്തിലെ ചൂട് കുറയ്ക്കാൻ ഭക്ഷണങ്ങളും സഹായിക്കും. അതിനാല്‍ ചൂട് നിയന്ത്രിക്കാനും ചൂടുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നതിന് തണ്ണിമത്തൻ, കുക്കുമ്ബർ അല്ലെങ്കില്‍ പുതിന എന്നിവ കഴിക്കാം.