CrimeNEWS

പട്ടാപ്പകല്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; തടയാനെത്തിയ വയോധികനെ ആക്രമിച്ചു, പ്രതി പിടിയില്‍

തിരുവനന്തപുരം: കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന കള്ളന്‍ പിടിയിലായി. കോവളം-വാഴമുട്ടം ബൈപ്പാസിലെ തുപ്പനത്ത് കാവിലെ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയാണ് പട്ടാപ്പകല്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. പ്രതി കമലേശ്വരം സ്വദേശി ഉണ്ണി എന്ന അഭിഷേകിനെ (24) പോലീസ് അറസ്റ്റ് ചെയ്തു.

കാണിക്കവഞ്ചിയിലെ പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന വയോധികന്‍ അഭിഷേകിനെ തടയാന്‍ ശ്രമിച്ചു. എന്നാല്‍, വയോധികനെ അഭിഷേക് കാലില്‍ പിടിച്ച് തള്ളിയിട്ടു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബഹളം കേട്ട് അപ്പോഴേക്കും ആളുകള്‍ ഓടിയെത്തി.

Signature-ad

ഓടിക്കൂടിയ നാട്ടുകാര്‍ കള്ളനെ കീഴ്‌പ്പെടുത്തിയ ശേഷം വിവരം തിരുവല്ലം പോലീസിനെ അറിയിച്ചു. പോലീസ് എന്നിവരെത്തിയാണ് കള്ളനെ കസ്റ്റഡിയിലെടുത്തത്. പ്രതി അഭിഷേക് അടുത്തിടെ ജയിലില്‍നിന്ന് പുറത്തിറങ്ങിയതാണെന്ന് പോലീസ് അറിയിച്ചു.

Back to top button
error: