KeralaNEWS

സഹോദരിയെ കുത്തി വീഴ്ത്തി സഹോദരൻ ജീവനൊടുക്കി; വിവരമറിഞ്ഞ്  പിതാവ് കുഴഞ്ഞുവീണ് മരിച്ചു

തൃശൂ‍ര്‍ : പെരുമ്ബിലാവ് തിപ്പിലശ്ശേരിയില്‍ സഹോദരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച 52 കാരൻ ആത്മഹത്യ ചെയ്തു.

മടപ്പാട്ടുപറമ്ബില്‍ വീട്ടില്‍  കുഞ്ഞുമോനാണ്(52) സഹോദരി ഹസീനയെ കുത്തിയ ശേഷം ജീവനൊടുക്കിയത്. മരണ വിവരമറിഞ്ഞാണ് കുഞ്ഞുമോന്റെ പിതാവ് 85 വയസ്സുള്ള അബൂബക്കർ കുഴഞ്ഞുവീണ് മരിച്ചു.

Signature-ad

കുഞ്ഞുമോനും സഹോദരിയുമായി സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇന്നലെ  സഹോദരി ഹസീനയോടൊപ്പം താമസിക്കുന്ന അസുഖബാധിതനായ പിതാവ് അബൂബക്കറിനെ കാണാൻ കുഞ്ഞുമോൻ എത്തിയിരുന്നു.ഇതിനിടയിൽ വാക്കു തർക്കം ഉണ്ടാവുകയും കുഞ്ഞുമോൻ കത്തിയെടുത്ത ഹസീനയെ കുത്തുകയുമായിരുന്നു.

കുഞ്ഞുമോന്റെ ആക്രമണത്തില്‍ ചെവിക്ക് പുറകില്‍ പരിക്കേറ്റ ഹസീന പെരുമ്ബിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. പിന്നാലെയാണ് തൊട്ടടുത്തുളള പറമ്ബിലെ മരത്തില്‍ കുഞ്ഞുമോൻ തൂങ്ങി മരിച്ചത്.

Back to top button
error: