കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ യുവതിയുടെ വികൃതമായ മൃതദേഹം കണ്ടെത്തി. മോതബാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ചോളത്തോട്ടത്തിലാണ് നഗ്നമാക്കിയ നിലയില്‍ മൃതദേഹം കിടന്നത്.
യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ ഉണ്ടെന്നാണ് റിപ്പോർട്ട്. കഴുത്ത് ഞെരിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു.ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഉപേക്ഷിച്ച് കടന്നതായാണ് സൂചന.
വികൃതമാക്കിയ ശരീരത്തിന്റെ താഴത്തെ ഭാഗം മൂടിയ നിലയിലായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.