21ന് രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ നടക്കുന്ന അറ്റസ്റ്റേഷനില് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം. www.norkaroots.org എന്ന വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം പങ്കെടുക്കാം.
വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്ബില്‍ സ്വീകരിക്കും. അന്നേദിവസം നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം സെന്ററില്‍ അറ്റസ്റ്റേഷന് ഉണ്ടായിരിക്കില്ല.
നോര്‍ക്ക റൂട്ട്സ് റീജണല്‍ സബ് സെന്റര്‍ വിലാസം: ഒന്നാം നില, ചിറ്റൂര്‍ ചേംബേഴ്സ് ബില്‍ഡിംഗ് റെയില്‍വേ സ്റ്റേഷന് സമീപം, ചെങ്ങന്നൂര്‍, ആലപ്പുഴ ജില്ല. ഫോണ്‍: 0479 208 0428, 9188492339 (ചെങ്ങന്നൂര്‍),0471-2770557, 2329950 (തിരുവനന്തപുരം). ടോള്‍ ഫ്രീ നമ്ബര്‍: 18004253939.