റീച്ചാര്‍ജുകളില്‍ കിംഗ് ആരാണ്.ഒരു സംശയവുമില്ലാതെ തന്നെ പറയാം – ഇന്ത്യയിൽ അത് റിലയൻസ് ജിയോ ആണ്.ഇരുകമ്ബനികളും പുത്തനൊരു റീച്ചാര്‍ജ് പ്ലാന്‍ പുറത്തിറക്കിയിട്ടുണ്ട്.
666 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണിത്.ഒരേ തുകയാണ് മുടക്കേണ്ടതെങ്കിലും ഇതില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ വലിയ വ്യത്യാസമുണ്ട്.
ജിയോയുടെ റീച്ചാര്‍ജില്‍ 666 രൂപയുടെ ഈ പ്ലാനിന് 84 ദിവസമാണ് കാലാവധി. നിങ്ങള്‍ക്ക് കോളുകളാണ് വേണ്ടതെങ്കില്‍ എല്ലാ നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാം. അണ്‍ലിമിറ്റഡാണ് കോള്‍. ഇനി ഡാറ്റയാണ് വേണ്ടതെങ്കില്‍ 84 ദിവസത്തേക്ക് 126 ജിബി ഡാറ്റയാണ് ലഭിക്കുക.
നിത്യേന 1.5 ജിബി ഡാറ്റ ലഭിക്കും. പ്രതിദിനം നൂറ് എസ്എംഎസ്സുകളും ലഭിക്കും. അത് മാത്രമല്ല ജിയോ സര്‍വീസുകള്‍ വേറെയുമുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവന്‍ എന്നിവയുടെ സേവനങ്ങളും അധികമായി ഈ പ്ലാനിനൊപ്പം ലഭിക്കും.
എയര്‍ടെല്ലിന്റെ 666 രൂപയുടെ പ്ലാനില്‍ 77 ദിവസം മാത്രമാണ് വാലിഡിറ്റി. മൊത്തം 115 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. നിത്യേന ഒന്നര ജിബി ഡാറ്റ ലഭിക്കുമെങ്കിലും മൊത്തത്തിൽ നോക്കുമ്പോൾ കുറവാണ് ഇത്. ജിയോയുമായി താരതമ്യം ചെയ്യുമ്ബോള്‍ എയര്‍ടെല്‍ പിന്നോക്കം പോവുന്നതും വാലിഡിറ്റിയുടെ ഈ കാര്യത്തിലാണ്.