SportsTRENDING

ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ പുതുക്കാതെ ലൂണ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ നീട്ടാതെ സൂപ്പർ താരം അഡ്രിയാൻ ലൂണ. പ്രമുഖ ട്രാൻസ്ഫർ ജേണലിസ്റ്റ് മാർക്കസ് മർഗല്‍ഹൗയാണ് ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

പരിശീലനത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ് വിശ്രമത്തിലുള്ള ലൂണയ്ക്ക് മുന്നിൽ മൂന്നു വർഷത്തെ കരാറാണ്  ബ്ലാസ്റ്റേഴ്‌സ് വച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം പഞ്ചാബ് എഫ്‌സിക്കെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടം കാണാൻ താരം കൊച്ചിയിലെത്തിയിരുന്നു. സ്‌പോട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസിനൊപ്പമാണ് താരം കളി കാണാനെത്തിയത്.

 

Signature-ad

മത്സരത്തില്‍ മൂന്നിനെതിരെ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. കേരള ടീമിന്‍റെ ആദ്യ ഹോം തോല്‍വിയായിരുന്നു ഇത്.

 

ഐഎസ്‌എല്ലിന്‍റെ ആദ്യ ഘട്ടത്തില്‍ ലൂണയെ ചുറ്റിപ്പറ്റിയായിരുന്നു ഇവാൻ ടീമിന്റെ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. താരത്തിന് പരിക്കേറ്റതോടെ അതിനു മാറ്റം വരുത്താൻ കോച്ച്‌ നിർബന്ധിതനായി. അത് ടീമിന്റെ പ്രകടനത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.

 

ലൂണയ്ക്ക് പകരമായി ലിത്വാനിയൻ സ്‌ട്രൈക്കർ ഫെദോർ സെർനിച്ചിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുള്ളത്. പഞ്ചാബ് എഫ്‌സിക്കെതിരെ താരം ആദ്യ ഇലവനില്‍ ഉണ്ടായിരുന്നുവെങ്കിലും കളിയില്‍ കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല. വെള്ളിയാഴ്ച ചെന്നൈയിൻ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Back to top button
error: