IndiaNEWS

അശ്വിനി വൈഷ്ണവും എല്‍.മുരുകനും രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും എല്‍.മുരുകനും വീണ്ടും രാജ്യസഭയിലേക്ക്. അശ്വിനി വൈഷ്ണവിന് ഒഡീഷയിലും മുരുകന് മധ്യപ്രദേശിലുമാണ് ബിജെപി സീറ്റ് നല്‍കിയത്.

ഒഡീഷയില്‍ ബിജു ജനാതാദളിന്‍റെ പിന്തുണയോടെ അശ്വിനി വൈഷ്ണവിനെ സഭയില്‍ എത്തിക്കാനാണ് ബിജെപിയുടെ നീക്കം. ചുന്നിലാല്‍ ഗരാസിയ, മദന്‍ റാത്തോഡ് എന്നിവരെ രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥികളായി ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Signature-ad

ഫെബ്രുവരി 27നാണ് രാജ്യസഭയിലെ 56 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 27ന് രാവിലെ ഒന്പത് മുതല്‍ ഉച്ചകഴിഞ്ഞ് നാല് വരെയായിരിക്കും വോട്ടെടുപ്പ് നടക്കുക.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം ഫെബ്രുവരി 15 ആണ്.

Back to top button
error: