CareersTRENDING

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി നേടാം; 1025 ഒഴിവുകളിലേക്ക്  റിക്രൂട്ട്‌മെന്റ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ബാങ്ക് ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഇതാ വീണ്ടും അവസരം. ഐ.ഡി.ബി.ഐ, യൂണിയന്‍ ബാങ്കുകള്‍ക്ക് പുറമെ ഇപ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്.

ഡിഗ്രി, പിജി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആകെ 1025 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 25നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

ഇന്ത്യയൊട്ടാകെ ആകെ 1025 ഒഴിവുകള്‍.

Signature-ad

ഓഫീസര്‍- ക്രെഡിറ്റ്- 1000
മാനേജര്‍- ഫോറെക്‌സ്- 15
മാനേജര്‍- സൈബര്‍ സെക്യൂരിറ്റി- 05
സീനിയര്‍ മാനേജര്‍ സൈബര്‍ സെക്യൂരിറ്റി- 05 എന്നിങ്ങനെയാണ് ഓരോ പോസ്റ്റിലെയും ഒഴിവുകള്‍.

പ്രായപരിധി
ഓഫീസര്‍- ക്രെഡിറ്റ്- 21 മുതല്‍ 28 വയസ് വരെ.

മാനേജര്‍- ഫോറെക്‌സ്- 25 മുതല്‍ 35 വയസ് വരെ.

മാനേജര്‍- സൈബര്‍ സെക്യൂരിറ്റി- 25 മുതല്‍ 35 വയസ് വരെ.

സീനിയര്‍ മാനേജര്‍ സൈബര്‍ സെക്യൂരിറ്റി- 27 മുതല്‍ 38 വയസ് വരെ.

ശമ്ബളം
ഓഫീസര്‍- ക്രെഡിറ്റ്= 360000 രുപ മുതല്‍ 63840 രൂപ വരെ.

മാനേജര്‍- ഫോറെക്‌സ്= 48170 രൂപ മുതല്‍ 69810 രൂപ വരെ.

മാനേജര്‍- സൈബര്‍ സെക്യൂരിറ്റി= 48170 രൂപ മുതല്‍ 69810 രൂപ വരെ.

സീനിയര്‍ മാനേജര്‍ സൈബര്‍ സെക്യൂരിറ്റി= 63840 രൂപ മുതല്‍ 78230 രൂപ വരെ.

  • അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളിലായാണ് പരീക്ഷ നടക്കുക.
  • എസ്.ടി/ എസ്.ടി വിഭാഗക്കാര്‍ക്ക് 05 വര്‍ഷവും, ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും, പിഡബ്ല്യുബിഡി വിഭാഗക്കാര്‍ക്ക് 10 വര്‍ഷവും, എക്‌സ് സര്‍വ്വീസ് മെന്‍ 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവുകള്‍ ലഭിക്കും.
  • കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ പരീക്ഷ സെന്ററുകളുണ്ടായിരിക്കും.
  • കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച്‌ മനസിലാക്കാന്‍ ശ്രമിക്കുക.

 

  • താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://www.pnbindia.in/Recruitments.aspx എന്ന ലിങ്ക് വഴി അപേക്ഷ നല്‍കാം.

Back to top button
error: