പത്തനംതിട്ട: ഒരു കിലോ വെളുത്തുള്ളി വാങ്ങിയാല്‍ പോക്കറ്റ് വെളുക്കും എന്ന മട്ടിലായിട്ടുണ്ട് കാര്യങ്ങൾ.അമ്മാതിരിയാണ് വെളുത്തുള്ളി വില കുതിക്കുന്നത്.
വെളുത്തുള്ളിയെ വലിപ്പവും ഗുണവുമനുസരിച്ച് തരംതിരിച്ചിട്ടുണ്ട്.മുമ്ബ് വെളുത്തുള്ളിയുടെ വിവിധയിനങ്ങള്‍ക്ക് 40 – 100 രൂപ വരെയേ വിലയുണ്ടായിരുന്നുള്ളു. ഇപ്പോള്‍ കോർപറേറ്റ് കമ്ബനികളാണ് മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളില്‍നിന്ന് കേരളത്തിൽ വെളുത്തുള്ളി എത്തിക്കുന്നത്. ഇതാണ് വില കൂടാൻ കാരണം.
മുമ്ബ് 100 രൂപയുണ്ടായിരുന്ന ഇനത്തിന്റെ ചില്ലറ വ്യാപാരം 400 രൂപക്കാണ് നടന്നത്. മൊത്ത മാർക്കറ്റിലെ വിലയെക്കാള്‍ 100 രൂപയോളം കൂടുതലാണ് ചില്ലറ മാർക്കറ്റില്‍ വെളുത്തുള്ളിക്ക് ഈടാക്കുന്നത്.