IndiaNEWS

ക്ഷേത്രത്തില്‍നിന്നു ലഭിച്ച പ്രസാദത്തില്‍  എല്ലിന്‍ കഷണങ്ങള്‍; സാംപിള്‍ ലബോറട്ടറിയിലേക്ക് അയച്ചു

തീർത്ഥാടകന് ക്ഷേത്രത്തില്‍നിന്നു ലഭിച്ച പ്രസാദത്തില്‍  എല്ലിന്‍ കഷണങ്ങള്‍.ആന്ധ്രാപ്രദേശിലെ ശ്രീസൈലം ക്ഷേത്രത്തിലാണു സംഭവം.

ഹൈദരാബാദ് സ്വദേശിയായ ഹരീഷ് റെഡ്ഡിക്കാണ് പ്രസാദത്തില്‍ നിന്നും എല്ലുകൾ കിട്ടിയത്.പരാതി നല്‍കിയതിന് പിന്നാലെ അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസാദത്തിന്റെ സാംപിള്‍ ലബോറട്ടറിയിലേക്ക് അയച്ചതായും അധികൃതർ വ്യക്തമാക്കി.

 

Signature-ad

വെള്ളിയാഴ്ചയാണ് ഹരീഷ് റെഡ്ഡി നന്ത്യാല്‍ ജില്ലയിലെ ശ്രീസൈലം ബ്രഹ്മാരംഭ ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയത്. ദർശനം കഴിഞ്ഞു മടങ്ങുംവഴി ലഭിച്ച പ്രസാദം പിന്നീട് കഴിക്കാനെടുത്തപ്പോഴാണ് എല്ലിന്‍ കഷണങ്ങള്‍ ലഭിച്ചത്. തുടർന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറുടെ ഓഫീസിലെത്തി രേഖാമൂലം പരാതി നല്‍കുകയായിരുന്നു.

Back to top button
error: