തിരുവനന്തപുരം: നാഗര്‍കോവില്‍ സ്വദേശി സിന്ധു ഗണപതി ദക്ഷിണ റെയില്‍വേയിലെ ആദ്യ ട്രാന്‍സ്- ടിടിഇ ആയി ചാർജ്ജെടുത്തു.
കഴിഞ്ഞയാഴ്ചയാണ് സിന്ധു ഡിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷനിലെ ടിടിഇ ഉദ്യോഗസ്ഥയായി നിയമിതയായത്.
ജി സിന്ദന്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സിന്ധുവായി മാറുകയായിരുന്നു. 2003ലാണ് ജി സിന്ദന്‍ റെയില്‍വേ ജോലിയില്‍ പ്രവേശിക്കുന്നത്. മാനസിക സമ്മര്‍ദം കാരണം 2010ല്‍ ജോലി ഉപേക്ഷിച്ച് സഹട്രാന്സ്ജെന്ഡറുകള്ക്കൊപ്
ലിംഗമാറ്റം അംഗീകരിച്ച റെയില്‍വേ അധികൃതര്‍ വനിതാ ജീവനക്കാരിയായി പരിഗണിക്കുകയായിരുന്നെന്ന് സിന്ധു പറഞ്ഞു.